Friday, July 6, 2012

Some aspects about Rashis 2

രാശികളുടെ അവസ്ഥാഭേദങ്ങള്‍ 

ഓജ രാശികള്‍ക്ക്  അവയുടെ ആദ്യത്തെ 6 ഭാഗ വരെ ബാല്യവും, പിന്നത്തെ 6 ഭാഗ കൌമാരവും, പിന്നത്തെ 6 ഭാഗ യൌവ്വനവും, പിന്നത്തെ 6 ഭാഗ വാര്‍ദ്ധക്യവും ഒടുവിലത്തെ 6 ഭാഗ മരണാവസ്ഥയും ആകുന്നു. യുഗ്മാരാശികള്‍ക്ക്  ഇത്  നേരെ തിരിച്ചും ആകുന്നു (in the reverse order). രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ആ രാശികളുടെ ഏതേത്  അവസ്ഥകളില്‍ നില്‍ക്കുന്നു എന്ന്‍  പ്രത്യേകം പരിഗണിക്കണം.

കന്നി, മിഥുനം, കുംഭം, തുലാം - നര രാശികള്‍ എന്ന്‍  വിളിക്കപ്പെടുന്നു. ലഗ്നം ഈ രാശികളില്‍ ഏതെങ്കിലുമായി വന്നാല്‍ ലഗ്നതിന് പ്രത്യേക ബലം ഉണ്ടാകും. 

ധനു രാശിയുടെ ഉത്തരാര്‍ദ്ധം, മകരം രാശിയുടെ പൂര്‍വാര്‍ദ്ധം, ചിങ്ങം, ഇടവം, എന്നീ രാശികള്‍ ചതുശ്പാദ്രാശികള്‍ എന്ന്‍  അറിയപ്പെടുന്നു. ഈ രാശികള്‍ ഏതെങ്കിലും 10 ഭാവമായി വന്നാല്‍ ആ രാശിക്ക് പ്രത്യേക ബലം ഉണ്ടായിരിക്കുന്നതാണ്‌ .

കര്‍ക്കിടകം, വൃശ്ചികം, മീനം, മകരത്തിന്റെ ഉത്തരാര്‍ദ്ധം ഇവ ജലരാശികള്‍ എന്ന്‍  അറിയപ്പെടുന്നു. ഇവ ലഗ്നാല്‍ നാലാം ഭാവമായി വന്നാല്‍ അവിടെ അവയ്ക്ക് പ്രത്യേക ബലമുണ്ട് .

ഇടവം, കന്നി, മിഥുനം, കുംഭം ഇവ ജലാശ്രയരാശികള്‍ എന്ന്‍ അറിയപ്പെടുന്നു. ഇവയില്‍ ഏതെങ്കിലും രാശിയോ വൃശ്ചികമോ (ജലരാശി) ആറാം ഭാവമായി വന്നാല്‍ അവയ്ക്കും പ്രത്യേക  ബലമുണ്ടായിരിക്കും.

മേടം, ഇടവം, കുംഭം ഇവ ഹ്രസ്വ രാശികളാണ് . കന്നി, തുലാം, ചിങ്ങം, വൃശ്ചികം ഇവ ദീര്‍ഘ രാശികള്‍ ആണ് . ധനു, മകരം, കര്‍ക്കിടകം, മീനം, മിഥുനം ഇവ സമ രാശികള്‍ ആണ് .

No comments: