Friday, June 22, 2007

Sree Dharma Sastha Panjaratnam


ലോകവീരം മഹാപൂജ്യം
സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോഃ പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗഗമനം
കാരുണ്യാമൃതപൂരിതം
സര്‍വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്‌മത്‌കുലേശ്വരം ദേവം
അസ്മച്ഛത്രുവിനാശനം
അസ്മദിഷ്ടപ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ഭൂതനാഥ സദാനന്ദ
സര്‍വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌തേ തുഭ്യം നമോ നമഃ
======================
ലോകായ ലോകങ്ങളിലേക്കും വെച്ചു
ഏറ്റവും വീര്യവാനും,
മഹത്തുക്കളാല്‍ പൂജിക്കപ്പെടുന്നവനും,
സര്‍വ്വരേയും കാത്തുരക്ഷിക്കുന്നവനും,
പാര്‍വതീ ദേവിയുടെ ഹൃദയത്തെ
സന്തോഷിപ്പിക്കുന്നവനുമായ,
ശാസ്താവിനെ പ്രണമിക്കുന്നു.

ബ്രാഹ്മണരാല്‍ പൂജിക്കപ്പെടുന്നവനും,
വിശ്വമാകെ വന്ദിക്കപ്പെടുന്നവനും,
മഹാവിഷ്ണവും പരമശിവനും
പ്രിയ പുത്രനായി കരുതുന്നവനും,
വളരെ വേഗം പ്രസാദിക്കുന്നവനുമായ
ശാസ്താവിനെ പ്രണമിക്കുന്നു.

മദപ്പാടുള്ള ആനയുടെ
പുറത്തു സഞ്ചരിക്കുന്നവനും,
അതീവ കാരുണ്യവാനും,
സര്‍വ്വ തടസങ്ങളേയും അകറ്റുന്നവനുമായ
ശാസ്താവിനെ പ്രണമിക്കുന്നു.

സര്‍വ്വ കുലങ്ങള്‍ക്കും ഈശ്വരനും,
സകല ശത്രുക്കളേയും ന‍ശിപ്പിക്കുന്നവനും,
സര്‍വ്വാഭീഷ്ട പ്രദായകനുമായ
ശാസ്താവിനെ പ്രണമിക്കുന്നു.

പാണ്ഡ്യവംശത്തിന് തിലകക്കുറിയായി
പരിലസിക്കുന്നവനും,
കേരളമൊട്ടാകെ അറിയപ്പെടുന്ന
വിഗ്രഹത്തില്‍ കുടി കൊള്ളുന്നവനും,
ഭക്തരുടെ ദു:ഖത്ത അകറ്റുന്നവനുമായ
ശാസ്താവിനെ പ്രണമിക്കുന്നു.

No comments: